ശന്തനു മഹാരാജാവിനും സത്യവതിയ്ക്കും രണ്ട് മക്കള്‍, ചിത്രാംഗതനും വിചിത്രവീര്യനും. തന്റെ മരണത്തിന് മുന്‍പ് ശന്തനു മഹാരാജവ് ഭീഷ്മരോട് ഭാരത സിംഹാസനത്തിന്റെ എന്നെന്നേയ്ക്കുമായുള്ള നിലനില്പിന്റെ കാവലാളായിരിയ്ക്കാന്‍ ആവശ്യപ്പെട്ടു. വീരനായ ഭീഷ്മര്‍ പിതാവിന്റെ ആജ്ഞ ശിരസ്സാവഹിച്ചു. യുവാവായ ചിത്രാംഗതന്‍ ഭരണം നടത്തിത്തുടങ്ങി. ആയിടയ്ക്ക് ചിത്രാംഗതന്‍ എന്ന് പേരുള്ള ഒരു ഗന്ധര്‍വന്‍ രാജവിനെക്കുറിച്ചറിഞ്ഞു. തന്റെ അതേ പേരില്‍ ഒരു മനുഷ്യന്‍ ജീവിയ്ക്കുന്നത് ഇഷ്ടപ്പെടാത്ത ഗന്ധര്‍വന്‍ ചിത്രാംഗതനെ പോരിനു വിളിച്ചു. അവിടെ നടന്ന ഭീകരമായ യുദ്ധത്തില്‍ രാജാവായ ചിത്രാംഗതനെ മായാവിയായ ഗന്ധര്‍വ്വന്‍ പരാജിതനാക്കി,വധിച്ചു.
തുടര്‍ന്ന് വിചിത്രവീര്യന്‍ രാജാവാകുകയും അദ്ദേഹത്തിന്റെ രാജസിംഹാസനത്തെ ഭീഷ്മര്‍ സംരക്ഷിച്ചുപോരുകയും ചെയ്തു.